top of page

1.5T 32 ചാനൽ ഡിജിറ്റൽ MRI

തിരൂരിലെ ഏക ഡിജിറ്റൽ MRI ആണെന്ന് മാത്രമല്ല, ഏറ്റവും കാന്തികശക്തി കൂടിയതും അതിനൂതന സോഫ്റ്റ്‌വെയറുകളും ഉള്ളതുമായ വേറെ MRI മെഷീനുകൾ ഈ മേഖലയിൽ ഇല്ല.  സങ്കീർണ്ണമായ MRI പഠനങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും എന്നുള്ളതുകൊണ്ട് അത്യാവശ്യഘട്ടങ്ങളിൽ വേറൊരിടത്തേക്ക് നിങ്ങൾക്ക് ഓടേണ്ടി വരില്ല.

കുറഞ്ഞ ശക്തിയുള്ള ഓപ്പൺ മാഗ്നറ്റ് സിസ്റ്റങ്ങളെയും മറ്റ് അനലോഗ് MRI സിസ്റ്റങ്ങളെയും അപേക്ഷിച്ച് ഈ മെഷീൻ മികച്ച ചിത്രങ്ങൾ നൽകുന്നതിനാൽ ഏറ്റവും കൃത്യത ഉള്ള റിപ്പോർട്ടുകൾ നിങ്ങൾക്കു തരാൻ ഞങ്ങൾക്ക് സാധിക്കും.

MRI scan soorya

അതുല്യമായ ഡിജിറ്റൽ MRI

മികച്ച ചിത്രങ്ങൾ

  • കാന്തികശക്‌തി കൂടിയതിനാൽ മികച്ച ചിത്രങ്ങൾ നൽകുന്നു.

  • മറ്റ് അനലോഗ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ ആർക്കിടെക്ചർ എതിരറ്റതാണ്.

സുഖകരമായ സ്കാനുകൾ

  • സുഖകരമായ സ്കാനുകൾക്കായി  നിശബ്ദ സീക്വൻസുകൾ.

  • ഡ്യുവൽ ഗ്രേഡിയന്റും ഉയർന്ന ചാനൽ എണ്ണവും അൾട്രാ ഫാസ്റ്റ് സ്കാനുകൾ സാധ്യമാക്കുന്നു.

വിപുലമായ പഠനങ്ങൾ

  • ഉന്നതനിലവാരമുള്ള വർക്ക് സ്റ്റേഷനുകളും  അത്യാധുനിക സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച്, എല്ലാ നൂതന പഠനങ്ങളും ഇവിടെ സാധ്യമാണ്.

  • വിവിധ ശരീരഭാഗങ്ങൾക്കായുള്ള പ്രത്യേക Coils മികച്ച ചിത്രങ്ങളും കൃത്യതയാർന്ന   രോഗനിർണയവും ഉറപ്പാക്കുന്നു.

ഒരു രോഗി എന്ന നിലയിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്

MRI നമ്മുടെ ശരീരത്തിലെ ജല തന്മാത്രകളിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ അയോണുകളെ ആശ്രയിക്കുന്നതിനാൽ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ദോഷകരമായ radiation പുറപ്പെടുവിക്കുന്നില്ല. മെഷീനിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ കാന്തത്തിന്റെ ശക്തി, കോയിൽ കോൺഫിഗറേഷൻ, മെഷീന്റെ ആർക്കിടെക്ചർ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇവയൊക്കെ മികച്ചതാവുമ്പോൾ, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാനും കൃത്യമായ രോഗനിർണയം ചെയ്യാനും സാധ്യമാകും. മികച്ച രോഗനിർണയത്തിനായി ഞങ്ങളുടെ മെഷീനുകൾ പ്രത്യേക കോയിലുകളുള്ളതും ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ആർക്കിടെക്ചർ ഉള്ളതുമാണ്.

MRI സ്കാനുകൾക്ക് ഒരു സാധാരണ CT സ്കാനിനെക്കാൾ കൂടുതൽ സമയമെടുക്കും. കൂടാതെ പരീക്ഷാ സമയത്ത് രോഗി നിശ്ചലമായി കിടക്കുകയും വേണം. ഇതുകൊണ്ട് അതിവേഗ സ്കാനുകൾ രോഗികൾക്കുള്ള ബുദ്ധിമുട്ട് വളരെയധികം കുറക്കുന്നു. Dual ഗ്രേഡിയന്റുകളുള്ള 32 ചാനൽ സിസ്റ്റം ഏറ്റവും വേഗതയേറിയ സ്കാനുകൾ ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നു.

ഒരു MRI സ്കാൻ നിശ്ചയിക്കുന്ന സമയത്ത് രോഗികൾ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾക്ക്  ഇവിടെ കൊടുത്തിട്ടുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. MRI സ്കാനുകളെ സംബന്ധിച്ച ചോദ്യോത്തരങ്ങൾക്ക് ഞങ്ങളുടെ FAQ പേജ് സന്ദർശിക്കുക. നിങ്ങൾക്ക് കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.

വിലാസം

പൊറ്റത്തെപ്പടി

തിരൂർ-ചമ്രവട്ടം റോഡ്

തിരൂർ

676104

ബന്ധപ്പെടുക

പിന്തുടരുക

  • Whatsapp
  • Instagram
  • Facebook
  • Google Places

0494-2086-369

8052-369-369

©2021 Soorya Diagnostics LLP

bottom of page