top of page

3D/4D സ്കാനുകളുള്ള FETAL MEDICINE യൂണിറ്റ്

തിരൂരിൽ ആദ്യമായി, നൂതനമായ 3D/4D scans ഉള്ള Fetal Medicine വിഭാഗം നിങ്ങൾക്കുവേണ്ടി തുറന്നിരിക്കുന്നു.ഗർഭസ്ഥ ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുകയും താങ്ങാനാവുന്ന ചിലവിൽ ലോകോത്തര നിലവാരം ഞങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. അത്യാധുനിക ജനിതക പരിശോധനയും വ്യക്തിഗത കൗൺസിലിംഗും നിങ്ങൾക്കുവേണ്ടി ഇവിടെ ലഭ്യമാണ്.

Soorya Fetal Medicine.jpg

ഞങ്ങളുടെ സേവനങ്ങൾ

ഗർഭാവസ്ഥയുടെ ആദ്യകാല സ്കാനുകൾ

ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ കുട്ടി ഗർഭപാത്രത്തിനകത്താണെന്ന് ഉറപ്പുവരുത്താനും, ഹൃദയമിടിപ്പ് രേഖപ്പെടുത്താനും ഈ സ്കാൻ ആവശ്യമാണ്. ഈ സ്‌കാൻ സമയത്ത് ഡെലിവറി പ്രതീക്ഷിക്കുന്ന തീയതിയും ഞങ്ങൾ കണക്കാക്കുന്നു

അനോമലി/TIFFA സ്കാനുകൾ

അഞ്ചാം മാസത്തിൽ, കുഞ്ഞിന്റെ ഏതെങ്കിലും ശാരീരിക അസ്വാഭാവികത കണ്ടെത്തുന്നതിന് ഞങ്ങൾ വിശദമായ അനോമലി സ്കാനുകൾ നടത്തുന്നു. ഈ സ്കാൻ സമയത്ത് എല്ലാ ആന്തരിക അവയവങ്ങളുടെയും സമഗ്രമായ പരിശോധന നടത്തി വൈകല്യങ്ങൾ ഒന്നുമില്ലെന്ന്‌ ഉറപ്പുവരുത്തുന്നു.

NT സ്കാനുകൾ

11-14 ആഴ്ചകളിലാണ് ഈ സ്കാൻ ചെയ്യുന്നത്. ജനിതക വൈകല്യങ്ങളുടെയും പ്രധാന ശാരീരിക വൈകല്യങ്ങളുടെയും സൂചനകൾക്കായി ഞങ്ങൾ കുഞ്ഞിനെ പരിശോധിക്കുന്നു. 

Growth സ്കാനുകളും ഡോപ്ലറും

ഈ സ്കാൻ സമയത്ത്,   കുഞ്ഞിന്റെ വളർച്ച അളക്കുകയും ദേശീയമായി അംഗീകരിച്ച മാനദണ്ഡങ്ങളുമായി അളവുകൾ താരതമ്യം ചെയ്യുകയും ചെയ്യുന്നു. വിശദമായ പരിശോധനയിലൂടെ ഗർഭാവസ്ഥയുടെ അവസാനം പ്രകടമായേക്കാവുന്ന അസാധാരണത്വങ്ങൾ നമുക്ക് കണ്ടെത്താനാകും.

ജനിതക ടെസ്റ്റുകൾ

ജനിതക വൈകല്യങ്ങളുടെ അപകടസാധ്യത നിർണ്ണയിക്കാൻ ഞങ്ങൾ അത്യാധുനിക സ്ക്രീനിംഗ് ടെസ്റ്റുകൾ വാഗ്ദാനം ചെയ്യുന്നു. സ്ക്രീനിംഗ് ആവശ്യങ്ങൾക്കായി combined ടെസ്റ്റ്, quadruple ടെസ്റ്റ്, NIPT തുടങ്ങിയ അതിനൂതന ടെസ്റ്റുകൾ ഇവിടെ ലഭ്യമാണ്. 

കുത്തിയെടുത്തുള്ള പരിശോധനകൾ

പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനങ്ങൾ ഉള്ളതിനാൽ ഗർഭാവസ്ഥയിൽ ചെയ്യുന്ന സങ്കീർണമായ ടെസ്റ്റുകൾ സൂര്യയിൽ ലഭ്യമാണ്. Amniocentesis, CVS, Fetal reduction, Fetal blood sampling മുതലായ ടെസ്റ്റുകൾ ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്‌ദ്ധർ നിങ്ങളുടെ കുഞ്ഞിന്റെ ഓരോ ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിനുള്ള ചികിത്സ നൽകാൻ കെൽപ്പുള്ളവരും ആണ്.

ഗർഭിണി എന്ന നിലയിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്

Fetal Medicine സ്കാനുകളിൽ ഉപയോഗിക്കുന്ന അൾട്രാസൗണ്ട് മെഷീനുകൾ ചിത്രങ്ങൾ സൃഷ്ടിക്കാൻ ശബ്ദ തരംഗങ്ങളെ ആശ്രയിക്കുന്നു. ഈ സ്കാനുകൾ കുഞ്ഞിന് തികച്ചും സുരക്ഷിതമാണ്, കൂടാതെ വൈകല്യങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ അനിവാര്യമാണ്. ഉയർന്ന നിലവാരമുള്ള അൾട്രാസൗണ്ട് മെഷീനുകളും അത്യാധുനിക സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ച് പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാർ നടത്തുന്ന സങ്കീർണമായ സ്കാനുകളാണിത്.

ഈ സ്കാനുകൾ വളരെ വിശദമായതിനാൽ, ഇത് സാധാരണ സ്കാനുകളേക്കാൾ കൂടുതൽ സമയമെടുത്തേക്കാം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ചിത്രങ്ങൾ ലഭിക്കുന്നത് പരമപ്രധാനമാണ്. ഇത് ഭാഗികമായി കുഞ്ഞിന്റെ സ്ഥാനത്തെയും അമ്മയുടെ വയറിന്റെ കനത്തെയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ, ഗർഭിണികൾ കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കാം, പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അപൂർവമായി അടുത്ത ദിവസം വരേണ്ടി വന്നേക്കാം.

സ്കാൻ ചെയ്യുന്നതിനുമുമ്പ് വെള്ളം കുടിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഈ സ്കാനുകൾക്ക് ഭക്ഷണ നിയന്ത്രണങ്ങളൊന്നുമില്ല, ഷെഡ്യൂൾ ചെയ്ത ദിവസം നിങ്ങൾക്ക് സാധാരണ ഭക്ഷണം കഴിക്കാം. ആവശ്യമെങ്കിൽ Transvaginal സ്കാൻ ചെയ്യേണ്ടി വന്നേക്കാം.

ഈ സമയത്ത് നിങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാനും കഴിയുന്നത്ര വേഗത്തിൽ നിങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകാനും ഞങ്ങൾ ശ്രമിക്കുന്നതാണ്.

സ്കാനുകളെ സംബന്ധിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, ചോദ്യോത്തരങ്ങൾ(FAQ) സന്ദർശിക്കുക.

Fetal Medicine Instructions

വിലാസം

പൊറ്റത്തെപ്പടി

തിരൂർ-ചമ്രവട്ടം റോഡ്

തിരൂർ

676104

ബന്ധപ്പെടുക

പിന്തുടരുക

  • Whatsapp
  • Instagram
  • Facebook
  • Google Places

0494-2086-369

8052-369-369

©2021 Soorya Diagnostics LLP

bottom of page