top of page

CT സ്കാൻ - രോഗികൾക്കുള്ള നിർദ്ദേശങ്ങൾ

 

1. പരിശോധന സമയത്തിനു എത്ര സമയം മുമ്പ് ഞാൻ എത്തിച്ചേരണം?

 

     നിങ്ങൾ പരിശോധനക്ക് സമയം എടുത്ത് കഴിഞ്ഞാൽ എത്തേണ്ട സമയം ഞങ്ങളുടെ റേഡിയോഗ്രാഫർ നിങ്ങളെ അറിയിക്കുന്നതാണ്. സ്കാനിംഗിനു മുമ്പുള്ള തയ്യാറെടുപ്പുകൾ നടത്താനായി ഏകദേശം 20 - 30 മിനുട്ടുകൾക്ക് മുമ്പ് എത്തിച്ചേരേണ്ടതാണ്. ചില രോഗികൾക്ക് സ്കാനിംഗിനു മുൻപായി മരുന്ന് കഴിക്കേണ്ടി വരും. ചില സ്കാനിംഗുകളിൽ കുടലും ആമാശയവും വ്യക്തമായി കാണാൻ ചിലപ്പോൾ കൂടുതൽ മരുന്നുകൾ കുടിക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ രോഗികൾ 2 മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരേണ്ടതാണ്.

 

2. CT സ്കാനിംഗിനു മുമ്പ് ഏതെങ്കിലും ബ്ലഡ് ടെസ്റ്റുകൾ ചെയ്യേണ്ടതുണ്ടോ?

     മരുന്ന് കുത്തിവെച്ചുള്ള സ്കാനിംഗ് ഉണ്ടെങ്കിൽ മാത്രമേ ബ്ലഡ് ടെസ്റ്റുകൾ ചെയ്യേണ്ടതുള്ളൂ. ഇത്തരം സ്കാനിംഗുകൾ ചെയ്യുന്നതിന് 60 ദിവസത്തിനുള്ളിൽ എടുത്ത ബ്ലഡ് യൂറിയ, സിറം ക്രിയാറ്റിനിൻ എന്നീ ബ്ലഡ് ടെസ്റ്റുകൾ ആവശ്യമാണ്. ഇത്തരം ടെസ്റ്റുകൾ ആവശ്യമുണ്ടെങ്കിൽ ഞങ്ങളുടെ റേഡിയോഗ്രാഫർ നിങ്ങളെ അറിയിക്കുന്നതായിരിക്കും.

 

3. എനിക്ക് കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്?

     നിങ്ങൾക്ക് കിഡ്‌നി സംബദ്ധമായ അസുഖങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ നിർബന്ധമായും റേഡിയോളജിസ്റ്റിനെ മുൻകൂട്ടി അറിയിക്കേണ്ടതാണ്. ചില സന്ദർഭങ്ങളിൽ മരുന്ന് കഴിക്കാതെയും സ്കാനിംഗ് ചെയ്യാവുന്നതാണ്. മരുന്ന് അത്യാവശ്യമെങ്കിൽ ബ്ലഡ് യൂറിയ, സിറം ക്രിയാറ്റിനിൻ എന്നീ ടെസ്റ്റുകൾ നിർബന്ധമായും എടുക്കേണ്ടതാണ്.

 

4. CT സ്കാനിംഗിനു മുമ്പ് ഭക്ഷണം കഴിക്കുവാൻ സാധിക്കുമോ?

     മരുന്ന് കുത്തിവെച്ചുള്ള സ്കാനിംഗ് അല്ലെങ്കിൽ നിങ്ങൾക്ക് സാധാരണയായുള്ള ഭക്ഷണങ്ങളും സ്ഥിരമായി കഴിക്കുന്ന മരുന്നുകളും കഴിക്കാവുന്നതാണ്. മരുന്ന് കുത്തിവെച്ചുള്ള സ്കാനിംഗ് ആണെങ്കിൽ സ്കാനിംഗിനു മുമ്പുള്ള 6 മണിക്കൂർ ഭക്ഷണമൊന്നും കഴിക്കാൻ പാടില്ല, ധാരാളം വെള്ളം കുടിക്കുകയും വേണം. ഇത് ഛർദിപോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

 

5. സ്കാനിംഗിനു വരുമ്പോൾ ഞാൻ എന്താണ് ധരിക്കേണ്ടത്? ആഭരണങ്ങൾ അണിയാൻ കഴിയുമോ?

     സ്കാനിംഗിനു നിങ്ങൾക്ക് ധരിക്കാൻ ഞങ്ങൾ വസ്ത്രം തരുന്നതാണ്. ഈ സമയത്ത് ആഭരണങ്ങൾ, മൊബൈൽ ഫോൺ, ലോഹ നിർമിതമായ വസ്തുക്കൾ എന്നിവയും അനുവദിക്കുന്നതല്ല.

6. ഗർഭിണികൾക്ക് CT സ്കാൻ സുരക്ഷിതമായി ചെയ്യാൻ കഴിയുമോ?

    ഗർഭവതിയോ ഗർഭവതിയാകാൻ സാധ്യത ഉണ്ടെങ്കിലോ CT സ്കാനിംഗിനു മുമ്പ് ഞങ്ങളുടെ സ്റ്റാഫുമായും ഡോക്ടറുമായും നിർബന്ധമായും ചർച്ച ചെയ്യേണ്ടതാണ്. സാധാരണയായി ഗർഭിണികൾക്ക് CT സ്കാൻ ചെയ്യാറില്ലെങ്കിലും വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ സ്കാൻ ചെയ്യാവുന്നതാണ്.

7. എനിക്ക് മുമ്പ് ചെയ്ത സ്കാനിംഗിനിടയിൽ അലർജി ഉണ്ടായിട്ടുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്?

അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും ഞങ്ങളുടെ സ്റ്റാഫിനെ അറിയിക്കേണ്ടതാണ്. നിങ്ങളിൽ അലർജി ടെസ്റ്റുകൾ ചെയ്തതിനു ശേഷം മാത്രമേ സ്കാൻ ചെയ്യുകയുള്ളൂ. കഠിനമായ അലർജി പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് മരുന്ന് കുത്തിവെച്ചുള്ള സ്കാൻ ചെയ്യാറില്ല. അത്യാവശ്യമെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.

 

8. CT സ്കാനിംഗിനു മുമ്പായി മരുന്നുകൾ കഴിക്കാൻ സാധിക്കുമോ? ഞാനൊരു പ്രമേഹ രോഗിയാണെങ്കിൽ  എന്തൊക്കെ മുൻകരുതലുകൾ ആണ് എടുക്കേണ്ടത്?

പ്രമേഹ രോഗികൾ അല്ലാത്ത രോഗികൾക്ക് എല്ലാ മരുന്നുകളും കഴിക്കാവുന്നതാണ്. പ്രമേഹ രോഗികൾ CT സ്കാനിംഗിനു മൂന്ന് മണിക്കൂർ മുമ്പ് ലഘുവായി ഭക്ഷണം കഴിക്കേണ്ടതാണ്. നിങ്ങൾ കഴിക്കുന്ന മരുന്നുകൾക്കനുസരിച്ച് ചിലപ്പോൾ അവ സ്കാൻ കഴിഞ്ഞ് 48 മണിക്കൂറുകളിലേക്ക് നിർത്തുവാൻ നിർദ്ദേശിച്ചേക്കാം. സ്കാനിംഗിനു ശേഷം വിശദമായ വിവരങ്ങൾ ഞങ്ങൾ നൽകുന്നതാണ്.

വിലാസം

പൊറ്റത്തെപ്പടി

തിരൂർ-ചമ്രവട്ടം റോഡ്

തിരൂർ

676104

ബന്ധപ്പെടുക

പിന്തുടരുക

  • Whatsapp
  • Instagram
  • Facebook
  • Google Places

0494-2086-369

8052-369-369

©2021 Soorya Diagnostics LLP

bottom of page