top of page
CT സ്കാൻ - പതിവുചോദ്യങ്ങൾ

 

1. എന്താണ് CT സ്കാൻ?

 

     കമ്പ്യൂട്ടർ സാങ്കേതികവിദ്യയും X-ray വികിരണങ്ങളും ഉപയോഗിച്ച് നടത്തുന്ന ഒരു സങ്കീർണമായ രോഗനിർണ്ണയ മാർഗമാണ് CT സ്കാൻ. CT സ്കാനിംഗിലൂടെ നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെയും എല്ലുകൾ, പേശികൾ, കൊഴുപ്പ്, അവയവങ്ങൾ, രക്തക്കുഴലുകൾ എന്നിവയുടെയും വിശദമായ രോഗനിർണയം നടത്താവുന്നതാണ്.

 

2. ഒരു CT സ്കാൻ ചെയ്യാൻ എത്ര സമയം എടുക്കും?

 

     സാധാരണയായി ഒരു CT സ്കാൻ ചെയ്യാൻ 10 മുതൽ  30 മിനുട്ട് വരെ സമയം എടുക്കും. പക്ഷെ നിങ്ങളുടെ സ്കാനിംഗിന്റെ സ്വഭാവം അനുസരിച്ച് സമയത്തിൽ മാറ്റം വരാം.

 

3. CT സ്കാനിംഗിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

 

     CT സ്കാനിംഗിലൂടെ നിങ്ങളുടെ ശരീരത്തിന്റെ ഏതൊരു ഭാഗത്തിന്റെയും വ്യക്തമായ ഒരു ചിത്രം ലഭിക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങളെ പരിശോധിക്കുന്ന ഡോക്ടർക്ക് രോഗനിർണ്ണയം നടത്താനും അത് പ്രകാരം തുടർചികിത്സകൾ നിശ്ചയിക്കാനും എളുപ്പമാവും.

 

4. CT സ്കാൻ ഹാനികരമായ വികിരണം ഉപയോഗിക്കുന്നുണ്ടോ?

 

     ഉണ്ട്, പക്ഷെ സൂര്യ ഡയഗ്നോസ്റ്റിക്സ് സെന്ററിൽ നമ്മൾ വളരെ വികിരണം കുറഞ്ഞ ആധുനിക CT സ്കാൻ മെഷീനാണ് ഉപയോഗിക്കുന്നത്. ഇത് സാധാരണ മെഷീനുകളെക്കാൾ 90 ശതമാനം വരെ കുറഞ്ഞ അളവിൽ മാത്രമേ വികിരണങ്ങൾ പുറം തള്ളുകയുള്ളു.

 

 

5. കോൺട്രാസ്റ്റ് ഏജന്റ് എന്നാൽ എന്താണ്?

 

     ആന്തരികാവയവങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാനും ക്രമക്കേടുകൾ എടുത്തു കാണിക്കാനും സഹായിക്കുന്ന മരുന്നാണ് കോൺട്രാസ്റ്റ് ഏജന്റ്. ഈ മരുന്ന് രക്തത്തിൽ കുത്തിവെച്ചോ വായിലൂടെ കുടിച്ചോ ആണ് ഉപയോഗിക്കുന്നത്. കുത്തിവെക്കുന്ന സമയത്ത് ശരീരത്തിൽ ചെറിയ ചൂട് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.

 

6. ഒരു കോൺട്രാസ്റ്റ് ഏജന്റിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

 

     താങ്കൾക്ക് കോൺട്രാസ്റ്റ് ഏജൻറ് കുത്തിവെച്ചുള്ള സ്കാനിംഗ് ആണ് നിർദ്ദേശിക്കപ്പെട്ടതെങ്കിൽ സാധാരണയായി മറ്റ് മരുന്നുകൾ എടുക്കുമ്പോൾ ചിലർക്ക് ഉണ്ടാകാവുന്ന അലർജി പോലെയുള്ള പാർശ്വഫലങ്ങൾ അപൂർവ്വമായി ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം സ്കാനിംഗ് ചെയ്യുന്നതിന് മുമ്പായി ഞങ്ങളുടെ സ്റ്റാഫ് രോഗിയ അലർജികൾക്കായി പരിശോധിക്കുന്നതാണ്. സൂര്യ ഡയഗ്നോസ്റ്റിക് സെന്ററിൽ വളരെ ഗുണനിലവാരം കൂടിയ മരുന്നുകളാണ് സ്കാനിന് വേണ്ടി ഉപയോഗിക്കുന്നത്. ആയതിനാൽ, പാർശ്വഫലങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇനി ഏതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ ഞങ്ങളുടെ റേഡിയോഗ്രാഫറെ അറിയിക്കേണ്ടതാണ്.

 

7. ഞാൻ ഗർഭിണിയാണെങ്കിലോ ഗർഭിണിയാവാൻ സാധ്യത ഉണ്ടെങ്കിലോ CT സ്കാൻ ചെയ്യാൻ സാധിക്കുമോ?

 

     X-Ray വികിരണങ്ങൾ വളരുന്ന കുഞ്ഞിന് ദോഷകരമാകും എന്നതിനാൽ ഗർഭിണിയാവാൻ ഒരു നേരിയ സാധ്യതയെങ്കിലും ഉണ്ടെങ്കിൽ നിർബന്ധമായും ഞങ്ങളുടെ സ്റ്റാഫിനെ അറിയിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ വികിരണങ്ങൾ ഇല്ലാത്ത അൾട്രാസൗണ്ട് സ്കാനിംഗിനോ MRI സ്കാനിംഗിനോ ഡോക്ടർ നിർദ്ദേശിച്ചേക്കാം. ഇത് പോലുള്ള സന്ദർഭങ്ങളിൽ നിങ്ങളെ പരിശോധിക്കുന്ന ഡോക്ടറുമായും ഞങ്ങളുടെ സ്റ്റാഫുമായും നിർബദ്ധമായും ചർച്ച ചെയ്യേണ്ടതാണ്.

8. എന്റെ CT സ്കാൻ റിപ്പോർട്ടിൽ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ അത് എടുക്കാൻ പാടില്ലായിരുന്നു എന്നാണോ അർത്ഥം?

 

     ഒരു സാധാരണ CT സ്കാൻ വളരെ വിലപ്പെട്ട വിവരങ്ങൾ ആണ് നൽകുന്നത്. ആയതിനാൽ അത് ഒരിക്കലും അനാവശ്യം ആണ് എന്ന് കരുതേണ്ടതില്ല. ഒരു CT സ്കാനിംഗിലൂടെ നിങ്ങളുടെ ഡോക്ടർക്ക് നിങ്ങളുടെ ശരീരത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്നും ഇല്ലെന്നും മനസിലാക്കാൻ സാധിക്കും. ചില സന്ദർഭങ്ങളിൽ CT സ്കാനിംഗിലൂടെ നിങ്ങളെ പരിശോധിക്കുന്ന ഡോക്ടർക്ക് സർജറി പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.

 

9. സ്കാൻ ചെയ്യുന്നതിന് മുമ്പായി ഒരു മരുന്ന് കുടിക്കാൻ എന്നോട് ആവശ്യപ്പെടുകയുണ്ടായി. എന്തുകൊണ്ടാണത്?

 

     ഇത് വായയിലൂടെ നൽകുന്ന ഒരു കോൺട്രാസ്റ്റ് ഏജന്റ് (മരുന്ന്) ആണ് . ഈ മരുന്ന്  നൽകുന്നതിലൂടെ താങ്കളുടെ ആമാശയത്തിന്റെയും  കുടലിന്റെയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുവാൻ സാധിക്കും. സാധാരണയായി ഒരു രോഗി 1.5 ലിറ്റർ മരുന്ന് കുടിക്കേണ്ടതായിട്ടുണ്ട്. ഈ മരുന്ന് കഴിച്ചതിന് ശേഷം 60 മുതൽ 90 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

വിലാസം

പൊറ്റത്തെപ്പടി

തിരൂർ-ചമ്രവട്ടം റോഡ്

തിരൂർ

676104

ബന്ധപ്പെടുക

പിന്തുടരുക

  • Whatsapp
  • Instagram
  • Facebook
  • Google Places

0494-2086-369

8052-369-369

©2021 Soorya Diagnostics LLP

bottom of page